Advertisements
|
എന്‍.ഐ.എഫ്.എല്‍ കോഴിക്കോട് സെന്ററില്‍ IELTS, OET, ജര്‍മ്മന്‍ ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ജോസ് കുമ്പിളുവേലില്‍
തിരുവന0പുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍)കോഴിക്കോട് സെന്ററില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന IELTS, OET (ഓഫ്ലൈന്‍, ഓണ്‍ലൈന്‍) ജര്‍മ്മന്‍ (എ1, എ2,ബി1,ബി2~ഓഫ്ലൈന്‍) ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. IELTS, OET ഓഫ്ലൈന്‍ കോഴ്സുകളില്‍ ബി.പി.എല്‍ / എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). താല്പര്യമുളളവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഡിസംബര്‍ 26 നകം അപേക്ഷ നല്‍കാവുന്നതാണ്.
ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്‍ക്കും അഡ്മിഷനും +91 87142 58444, +91 87142 59333 (കോഴിക്കോട്) മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
എട്ടാഴ്ചയാണ് OET. IELTS ബാച്ചുകളുടെ കാലാവധി.
വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ സംരംഭമാണ് എന്‍.ഐ.എഫ്.എല്‍. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകള്‍ക്കു പുറമേ സാറ്റലൈറ്റ് സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നു.
വിദേശഭാഷാപഠനത്തിനൊപ്പം മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് എന്‍.ഐ.എഫ്.എല്‍ വിഭാവനം ചെയ്തിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. |
|
- dated 22 Dec 2025
|
|
|
|
Comments:
Keywords: India - Otta Nottathil - norka_NIFL_german_language_kozhikode_centre_dec_22_2025 India - Otta Nottathil - norka_NIFL_german_language_kozhikode_centre_dec_22_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|